നിര്‍ഭയ കേസിലെ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റുന്നതിന് സ്റ്റേ
January 16, 2020 4:31 pm
0
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്.
പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍ ഒരു ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു.ജനുവരി 22-ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വധശിക്ഷയ്ക്കുവിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്.