Monday, 27th January 2025
January 27, 2025

രണ്ട് യാത്രക്കാര്‍, രണ്ട് ട്രെയിനുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇതാണ്

  • January 16, 2020 6:00 pm

  • 0

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്റെ പ്രതിദിന വരുമാനം 20 രൂപ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവിടെ നിന്നും ദിവസവും യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രം.

ഒരുവര്‍ഷം മുമ്ബാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയുന്നത്. എന്നാല്‍ സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. സ്റ്റേഷന്‍ മാസ്റ്റര്‍, അസി. സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് ക്ലറിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്പുതിയ റെയില്‍വേ സ്റ്റേഷന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

115 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഷനില്‍ മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. പലര്‍ച്ചയാണ് ബിച്ചുപാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നത്.