Thursday, 23rd January 2025
January 23, 2025

സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

  • January 16, 2020 2:00 pm

  • 0

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടുരുന്നു. സെന്‍സെക്‌സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

ഒരു വര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധത്തിന് വിരാമമിട്ട് യുഎസ്ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്.

ബിഎസ്‌ഇയിലെ 1342 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ് സ്‌മോള്‍ ക്യാപ് ഓഹരികള്‍ 0.5ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍.

യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്‌എം, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.