ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച് ലോകമാന്യ തിലക് എക്സ്പ്രസ്; പാളംതെറ്റി 25 പേര്‍ക്ക് പരുക്ക്
January 16, 2020 11:00 am
0
കട്ടക്ക്: ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി 25 പേര്‍ക്ക് പരിക്ക്. ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് ലോകമാന്യ തിലക് എക്സ്പ്രസ്സ് പാളംതെറ്റിയത്. ഒഡിഷയിലെ കട്ടക്കില്‍ രാവിലെ ഏഴോടെയാണ് അപകടം.
എട്ടു കോച്ചുകളാണു പാളം തെറ്റിയതെന്നു റെയില്‍വെ അധികൃതര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍ക്കു പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തു കനത്ത മഞ്ഞ് ആയിരുന്നെന്നും എന്നാല്‍ ഇതാണ് അപകട കാരണമെന്നു വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.