Monday, 27th January 2025
January 27, 2025

വന്‍ വിലക്കിഴിവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം

  • January 15, 2020 6:00 pm

  • 0

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വന്‍ വിലക്കിഴിവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി..)യുടെ നിര്‍ദേശം. സി.സി.ഐയുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

വില്‍പ്പനക്കാരുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പരാതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്മാര്‍ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കല്‍, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷിക്കുന്നുണ്ട്. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് ഇത്തരത്തില്‍ കമ്ബനികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്.