രാജ്യത്തെ മുഴുവന്‍ ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണം; വ്യോമയാന മന്ത്രാലയം
January 14, 2020 2:00 pm
0
ഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31ന് മുന്‍പായി ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍.പുതിയ രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് നിലവില്‍ അനധികൃതമായി 50,000 മുതല്‍ 60,000 ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. digitalsky.dgca.gov.in എന്ന വെബ്‌സൈറ്റിലാണ് ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഡ്രോണ്‍ അക്‌നോളഡ്ജ്‌മെന്റ് നമ്ബരും (DAN) ഓണര്‍ഷിപ്പ് അക്‌നോളഡ്ജ്‌മെന്റ് നമ്ബരും (OAN) ലഭിക്കും.