രാജ്യത്തെ കരയിപ്പിച്ചവരുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി, നിര്‍ഭയ പ്രതികളുടെ ഡമ്മികള്‍ തീഹാറില്‍ തൂങ്ങിയാടി
January 13, 2020 12:00 pm
0
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലക്കേസിലെ പ്രതികളുടെ മരണത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി. വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികള്‍ ജയിലധികൃതര്‍ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. ഈ മാസം 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസില്‍ പ്രതികളായ നാലുപേര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ഈ നാലു പേരെയും ഒരേ സമയം തൂക്കിലേറ്റും. രാവിലെ ഏഴുമണിയോടെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അതേ സമയം വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി രണ്ട് പ്രതികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജികള്‍ നാളെ അഞ്ചംഗ ബഞ്ച് പരിഗണിക്കുന്നുണ്ട്. തിരുത്തല്‍ ഹര്‍ജി നിരസിക്കുന്ന പക്ഷം ഇരുപത്തിരണ്ടിനു തന്നെ പ്രതികള്‍ കഴുമരത്തിലേക്ക് നടന്നടുക്കും.
അതേസമയം നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവന്‍ ജല്ലാദ് ദിവസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഡമ്മി പരിശോധനയില്‍ ആരാച്ചാര്‍ പങ്കെടുത്തിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥരാണ് ഈ ബലപരീക്ഷ നടത്തിയത്. നാലു പ്രതികളെ തൂക്കിലേറ്റുമ്ബോള്‍ ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ആരാച്ചാര്‍ക്ക് ലഭിക്കുന്നത്. ഈ തുക കൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് ആരാച്ചാരുടെ ആഗ്രഹം.