Thursday, 23rd January 2025
January 23, 2025

5000 എംഎഎച്ച്‌ ബാറ്ററിയും ക്വാഡ് ക്യാമറയും; റിയല്‍മി 5ഐ ഇന്ത്യയില്‍; വില: 8999 രൂപ

  • January 10, 2020 7:00 pm

  • 0

ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണിത്.

റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില. നീല, പച്ച നിറങ്ങളില്‍ ഇതു ലഭ്യമാണ്. ജനുവരി 15 മുതല്‍ പകല്‍ 12 മണിക്ക് ഫ്ലിപ്കാര്‍ട്ട് വഴി മാത്രമായി ഫോണ്‍ വില്‍പ്പനയ്ക്കെത്തും.