Monday, 27th January 2025
January 27, 2025

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി, കാശ്‌മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി

  • January 10, 2020 2:00 pm

  • 0

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പ്രത്യേകപദവി എടുത്തുമാറ്റിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും എല്ലാ നിയന്ത്രണങ്ങളും ഏഴ് ദിവസത്തിനുള്ളില്‍ പുനപരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍‌പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ‌ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീരിലെ നിരോധനാ‌ജ്ഞ പരിശോധിക്കണമെന്നും എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല 144. നിരോധനാ‌ജ്ഞയും നിയന്ത്രങ്ങളും ഏര്‍പ്പെടുത്താന്‍ ഉണ്ടാകാനിടയായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.