Sunday, 26th January 2025
January 26, 2025

ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

  • January 9, 2020 1:00 pm

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപ്പിടുത്തം. വ്യാഴാഴ്ച പുലര്‍ച്ച 2.40 മണിക്കുണ്ടായ തീപ്പിടുത്തത്തില്‍ പേപ്പര്‍ പ്രിന്റിംഗ് പ്രസ് കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗിനിബാധയ്ക്കു കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം.

കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് അഗ്‌നിബാധയുണ്ടായത്. മൂന്നുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ഇവിടെ നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്കു തീ പടരുകയായിരുന്നു.

ഒരാഴ്ച മുന്പു ഡല്‍ഹിയിലെ പിരാ ഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നുരക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അമിത് ബല്യാന്‍ ആണു മരിച്ചത്. ഒരു മാസം മുമ്ബ് കിരാരി മേഖലയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുകുട്ടികള്‍ അടക്കം ഒമ്ബതുപേരാണു മരിച്ചത്.