Sunday, 26th January 2025
January 26, 2025

ഭര്‍ത്താവിന് മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

  • January 7, 2020 8:00 pm

  • 0

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലില്‍ നിന്ന് 269 കിലോമീറ്റര്‍ അകലെയുള്ള അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായ ദേവേന്ദ്ര തമ്രാക്കര്‍.

ഞായറാഴ്ചയാണ് സിങ്ക്രോലി ജില്ലയിലെ പോലീസ് തമ്രാക്കറിനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതി. ഡിസംബര്‍ 31 നാണ് ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. തമ്രാക്കറിന്റെ കൃഷിയിടത്തിലാണ് സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.

ഒരു ദിവസം അയാള്‍ എന്റെ വീട്ടില്‍ വന്നുഅയാള്‍ വാരണസിയിലേക്ക് പോകുകയാണെന്നും ഞങ്ങള്‍ ഒപ്പം ചെന്നാല്‍ സിങ്ക്രോലിയിലെ അയാളുടെ സുഹൃത്തിന്റെ ഖനിയില്‍ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞു. അയാളുടെ കാറില്‍ ഞങ്ങള്‍ സിങ്ക്രോലിയിലെത്തി. അയാള്‍ എന്റെ ഭര്‍ത്താവിന് മദ്യം നല്‍കി. ഭര്‍ത്താവ് മദ്യപിച്ചതിനാല്‍ പകരം അയാളുടെ സുഹൃത്തിന്റെ മൈനില്‍ ജോലി ലഭിക്കാന്‍ ഞാന്‍ ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു.

വിജനമായ സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി അയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. പോലീസിനോടോ മറ്റാരോടെങ്കിലുമോ ഈ സംഭവം പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി‘ – യുവതി പരാതിയില്‍ പറഞ്ഞു.