ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും
January 6, 2020 4:33 pm
0
ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 11-നാണു വോട്ടെണ്ണല്‍.
ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24.
കേന്ദ്രബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണു കേന്ദ്ര ബജറ്റ്. ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.
2015-ല്‍ 70-ല്‍ 67 സീറ്റുകളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. പിന്നീട് അഞ്ച് എഎപി എംഎല്‍എമാരെ അയോഗ്യരാക്കി. നിലവില്‍ എഎപി-61, ബിജെപി-3, ശിരോമണി അകാലിദള്‍-1 എന്നിങ്ങനെയാണു സീറ്റ് നില. ആകെ 1.46 കോടി വോട്ടര്‍മാരായിരിക്കും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.