Sunday, 26th January 2025
January 26, 2025

ജെ.എന്‍.യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി അമിത് ഷാ; കേസ് ക്രൈംബ്രാഞ്ചിന്

  • January 6, 2020 12:00 pm

  • 0

ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

ലഫ്റ്റനന്റ്‌ ഗവര്‍ണര്‍അനില്‍ ബൈജാലിനെ ഫോണിലൂടെയാണ് അമിത് ഷാ ബന്ധപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചുജെഎന്‍യു ആക്രമണത്തില്‍ അടിയന്തര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു.