ഒരു കോടി രൂപ ലോട്ടറിയടിച്ചു, സമാധാനം പോയെന്ന് 70 കാരന്‍; ഭയം മൂലം പോലീസ് സുരക്ഷ തേടി
January 4, 2020 4:25 pm
0
പശ്ചി ബംഗാള്‍: ലോട്ടറി അടിക്കുന്നതോടെ പലരുടെയും ജീവിതം മാറിമറിയുന്ന കാഴ്ചയും വാര്‍ത്തയും പതിവാണ്. എന്നാല്‍, ലോട്ടറിയടിച്ച ഒരു വൃദ്ധന്റെ ജീവിതം ഇവിടെ വഴിമുട്ടി നില്‍ക്കുന്ന കാഴ്ചയാണ്. ഒരു കോടി രൂപ ലോട്ടറിയടിച്ചതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും ഭയന്ന് പോലീസ് സുരക്ഷ തേടിയിരിക്കുകയാണ് ഇയാള്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ 70കാരന്‍ ഇന്ദ്ര നാരായണ്‍ സെന്‍ ആണ് തന്റെ ജീവന് സുരക്ഷ ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്.
ഞായറാഴ്ചയാണ് സെന്നിന് ലോട്ടറിയടിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, ഇതുവരെ കണ്ടുപരിചയം ഇല്ലാത്തവര്‍ പോലും സഹായവുമായി സമീപിച്ചതോടൊണ് മൂന്നു ദിവസത്തിനു ശേഷം സെന്‍ സുരക്ഷ ആവശ്യപ്പെട്ട് കല്‍ന പോലീസിനെ സമീപിച്ചത്. കോടിപതി ആയതോടെ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുകയാണെന്ന് സെന്‍ പറയുന്നു.
സര്‍ക്കാര്‍ കുഴല്‍ക്കിണര്‍ ഓപ്പറേറ്റര്‍ ആയ സെന്‍ പത്തുവര്‍ഷം മുന്‍പാണ് വിരമിച്ചത്. 10,000 രൂപ മാസം പെന്‍ഷനും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുപ്തിപാറ മാര്‍ക്കറ്റില്‍ പോയപ്പോള്‍ 60 രൂപ മുടക്കി 10 നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി വാങ്ങിയിരുന്നു. പിന്നീട് അതേകുറിച്ച് ചിന്തിച്ചിരുന്നില്ല. ടിക്കറ്റുകള്‍ പോക്കറ്റില്‍ കിടന്നിരുന്നു. എന്നാല്‍, ലോട്ടറി വാങ്ങിയ സിദ്ധേശ്വരി ലോട്ടറി സെന്റര്‍ ഉടമ മിന്റു ബിശ്വാസ് വീട്ടിലെത്തി വിവരം അറിയിക്കുമ്ബോഴാണ് ലോട്ടറി നോക്കുന്നത്. ആശങ്കയുള്ളതിനാല്‍ അക്കാര്യം ആരെയും അറിയിച്ചിരുന്നില്ല.
വിരമിച്ചപ്പോള്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് കയ്യില്‍ കിട്ടിയത്. അതിനു ശേഷം ആദ്യമായാണ് ഇത്രയധികം തുക കയ്യില്‍ വരുന്നതെന്ന് സെന്‍ പറയുന്നു. ബിശ്വാസ് ലോട്ടറിയടിച്ച എല്ലാവരേയം അറിയിച്ചതാടെ താന്‍ ടിക്കറ്റ് എസ്.ബി.ഐ ബ്രാഞ്ചില്‍ ഏല്പിച്ചുവെന്ന് സെന്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ എത്തും. എല്ലാവരും തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ സമാധാനം മുഴുവന്‍ പോയെന്നും സെന്‍ പറയുന്നു.
ലോട്ടറി തുകയില്‍ ഒരു ഭാഗം ഭാര്യയുടെ വീടിനടുത്തുള്ള ദുര്‍ഗക്ഷേത്രത്തില്‍ നല്‍കും. കുറച്ച് നേര്‍ച്ചയായും ദക്ഷിണയായും കൊടുക്കും. ബാക്കി തുക മൂന്നു മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമായി വീതിച്ചു നല്‍കും. തനിക്കും ഭാര്യയ്ക്കും ഇനിയുള്ള കാലം ജീവിക്കാന്‍ പെന്‍ഷന്‍ തുക മതിയാകുമെന്നും സെന്‍ പറയുന്നു.