Sunday, 26th January 2025
January 26, 2025

റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ ഉണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ തുടരും

  • January 3, 2020 1:00 pm

  • 0

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന ആറ് നമ്ബരുകള്‍ യോജിപ്പിച്ചാണ് പുതിയ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍. മുമ്ബുണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ തുടരും.

12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്ബരില്‍ നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ സഹായം, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമം, ഭക്ഷണം, വില്‍ചെയര്‍ എന്നിവ ബുക്കുചെയ്യുക തുടങ്ങിയവയെല്ലാം ഈ നമ്ബരിലൂടെ ചെയ്യാം.