ഹൈദരാബാദില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; ആര്‍ക്കും പരിക്കില്ല
January 1, 2020 3:55 pm
0
ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്ബിലാണ് സംഭവം. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്ത് നിര്‍ത്തിയ സ്‌കോഡ റാപ്പിഡ് കാറാണ് കത്തിയമര്‍ന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയര്‍ന്നു. തൊട്ടുപിന്നാലെ തീപടരുകയും കാര്‍ കത്തി ചാമ്ബലാകുകയുമായിരുന്നു. കാര്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ബാത്ത്റൂമില്‍ പോയ സമയത്താണ് തീ പിടിത്തമുണ്ടായത്.
അഞ്ച് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാന്‍തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
സംഭവത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്ബിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. നാശനഷ്ടങ്ങള്‍ എത്രയെന്ന് കണക്കാക്കാന്‍ മാനേജ്മെന്റിന് ഇനിയും സാധിച്ചിട്ടില്ല.