വീണ്ടും വീണ്ടും ഞെട്ടിയ്ക്കുകയാണല്ലോ ദിലീപ്, തിരിച്ചറിയാന്‍ പറ്റാത്ത പുതിയ രൂപമാറ്റം!!
January 1, 2020 9:00 pm
0
കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം നടത്തുന്നത് ദിലീപിന് പുതിയ കാര്യമല്ല. കുഞ്ഞിക്കൂനനായും ചക്കരമുത്തായും, പച്ചക്കുതിരയായും മായാമോഹിനിയായുമൊക്കെ ദിലീപ് പ്രേക്ഷകരെ അമ്ബരപ്പിച്ചിട്ടുണ്ട്. കേശു എന്ന പേരിലാണ് ഇത്തവണ വരുന്നത്. അതെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രൂപമാറ്റവുമായി ദിലീപ് എത്തുന്നു.
പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് സിനിമയുടെ പേര്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉറ്റ സുഹൃത്തിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. അറുപതുകാരനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.
ഉര്‍വശി ദിലീപിന്റെ ഭാര്യാവേഷത്തിലെത്തുന്നു എന്നതാണ് സിനിമയിലെ മറ്റൊരു കൗതുകം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, സ്വാസിക, ടിനി ടോം എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ഒരു സമ്ബൂര്‍ണ കടുംബ ചിത്രമായിരിയ്ക്കുന്നു കേശു. 2020 വിഷു ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററിലെത്തുമെന്നാണ് നിലവിലുള്ള വിവരം. വിഷു റിലീസ് ചിത്രങ്ങള്‍ ദിലീപിനെ എന്നും അനുഗ്രഹിച്ചിട്ടുണ്ട്!!