Thursday, 23rd January 2025
January 23, 2025

“ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍”; പുതുവല്‍സരാംശകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

  • December 31, 2019 4:48 pm

  • 0

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ നെഞ്ചോട് ചേര്‍ത്തുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച്‌ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനെ മടിയില്‍ വച്ച്‌, മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന, ചാക്കോച്ചന്റെ പുതുവല്‍സരാംശകള്‍ നേര്‍ന്നുള്ള വിഡിയോ വൈറല്‍.

നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയായി ഇസഹാക്ക് വന്നത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍ എന്നാണ് വിഡിയോ പങ്കുവച്ച്‌ അദ്ദേഹം കുറിച്ചിരിക്കുന്നത്.