62 കാരിയായ അമ്മയെ മകന്‍ ഇരുമ്ബ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
December 30, 2019 9:00 pm
0
പല്‍ഖര്‍: മഹാരാഷ്ട്രയില്‍ 62 കാരിയായ അമ്മയെ മകന്‍ ഇരുമ്ബ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നില്‍ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്. പല്‍ഖറിലാണ് ക്രൂര കൊലപാതകം നടന്നത്.
ഞായറാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരമ്ബുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചു.
ഇളയമകന്റെ പരാതിയില്‍ മുപ്പതുകാരനായ ജയ്പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റു ചെയ്തുകൊലചെയ്തതായി ഇയാള്‍ സമ്മതിച്ചു. അമ്മയ്ക്ക് എപ്പോഴും രോഗമാണെന്നും അതില്‍ മനംമടുത്താണ് അമ്മയ്ക്ക് മോക്ഷം ലഭിക്കാനായി കൊലനടത്തിയത് എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊലക്കുറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തു.