സാരിയില്‍ അതിസുന്ദരിയായി അനുപമ; ചിത്രങ്ങള്‍ വൈറല്‍
December 30, 2019 8:00 pm
0
സ്റ്റൈലിഷ് ചിത്രങ്ങള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കവരുന്നതില്‍ മിടുക്കിയാണ് അനുപമ പരമേശ്വരന്‍. ട്രഡീഷണല്‍ ആയാലും മോഡേണ്‍ ആയാലും സ്റ്റൈലിഷ് ആയി തിളങ്ങാന്‍ താരത്തിന് അറിയാം. അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. സാരിയില്‍ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് അനുപമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള സാരി. കസവു ബോര്‍ഡറിന്റെ പ്രൗഢിയും സാരിയില്‍ നിറയുന്നു. അതിമനോഹരമായി എബ്രോയഡ്രി ചെയ്ത്, കല്ലുകള്‍ പിടിപ്പിച്ച ബ്ലൗസാണ് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നത്. ഗോള്‍ഡന്‍ ചോക്കറും ട്രഡീഷനല്‍ വളകളുമാണ് ആഭരണങ്ങള്‍.
ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേര്‍ന്നാണ് അനുപമയെ ഒരുക്കിയത്. ചന്ദ്ര ആന്‍ഡ് വാമ്സി സ്റ്റുഡിയോ ആണ് അനുപമയുടെ സ്റ്റൈലിഷ് ബ്ലൗസ് ഡിസൈന്‍ ചെയ്തത്.