Saturday, 25th January 2025
January 25, 2025

ആദിത്യ താക്കറെ, പ്രണീതി ഷിന്‍ഡെ, അമിത് ദേശ്മുഖ്, അദിതി താക്കറെ; മഹാരാഷ്ട്രയില്‍ മക്കള്‍ മന്ത്രിസഭ; പുന:സംഘടന ഇന്ന്

  • December 30, 2019 11:57 am

  • 0

മുംബൈ: മഹാരാഷ്ട്രയിലെ എന്‍.സി.പികോണ്‍ഗ്രസ്ശിവസേന സഖ്യ സര്‍ക്കാറിന്‍റെ പുനഃസംഘടന നടക്കാനിരിക്കെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്.

എന്‍.സി.പിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല ലഭിക്കുമെന്നും വിവരമുണ്ട്. എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പി പാളയത്തിലേക്ക് പോയി ഫഡ്നാവിസ് സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരികെ എത്തിയിരുന്നു.

ശിവസേനയില്‍ നിന്ന് യുവനേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ മന്ത്രിയാകും. പരിസ്ഥിതി വകുപ്പിന്‍റെയോ വിദ്യാഭ്യാസ വകുപ്പിന്‍റെയോ ചുമതലയാണ് ലഭിക്കാന്‍ സാധ്യതതാക്കറെ കുടുംബത്തില്‍ നിന്ന് അധികാര സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ആളാണ് ആദിത്യ.

സഖ്യ സര്‍ക്കാറില്‍ അംഗമാവുന്നവരുടെ പേരുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. അശോക് ചവാന്‍, കെ.സി പദ് വി, വിജയ് വാദേത്തിവാര്‍, അമിത് ദേശ്മുഖ്, സുനില്‍ കേദാര്‍, യശോമാട്ടി താക്കൂര്‍, വര്‍ഷ ഗെയ്ക് വാദ്, അസ് ലം ഷെയ്ഖ്, സതേജ് പാട്ടീല്‍, വിശ്വഗീത് കാദം എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍.