മോദിയുടെ കണ്ണടയുടെ വില ഒന്നര ലക്ഷം രൂപ ?; കണ്ണുതള്ളി സോഷ്യല്‍ മീഡിയ !
December 27, 2019 8:00 pm
0
ഡല്‍ഹി : വലയ സൂര്യഗ്രഹണം കാണാത്തതില്‍ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സണ്‍ഗ്ലാസ് വച്ച് കൈയില്‍ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയുമായി നില്‍ക്കുന്ന ചിത്രവും ഒപ്പം നല്‍കി. ഈ ചിത്രത്തില്‍ ട്രോളിന് സാധ്യതയുണ്ടെന്നും മോദി കുറിച്ചിരുന്നു.
പറഞ്ഞ പോലെ തന്നെ ആദ്യം ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളായതെങ്കില്‍ പിന്നീട് മോദിയുടെ കണ്ണടയാണ് ചര്‍ച്ചാ വിഷയമായത്. പ്രധാനമന്ത്രി വച്ച കണ്ണടയുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 1.6 ലക്ഷം രൂപയാണ് കണ്ണടക്കെന്ന് വാദിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി.
രാഷ്ട്രീയ നിരീക്ഷകനായ ധ്രുവ് റാഠിയും ഇതിനെക്കുറിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ‘പ്രധാനമന്ത്രി 1.6 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ് ധരിച്ചതില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും എനിക്കില്ല. പക്ഷെ സ്വയം ഒരു ഫക്കീറാണെന്ന് അദ്ദേഹം വിളിക്കുന്നത് നിര്‍ത്തണം‘ എന്ന് ധ്രുവ് ഫേസ്ബുക്കില്‍ കുറിച്ചു. മോദി അനുകൂലികള്‍ ഇത് വ്യാജപ്രചാരണമെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.