സാന്റയുടെ വേഷത്തില്‍ ദിലീപും മകളും
December 26, 2019 5:45 pm
0
ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ് ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോള്‍ മറ്റൊരു സര്‍പ്രൈസ് നല്‍കുകയാണ് താരം.
സാന്റാക്ലോസിന്റെ വേഷത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ഭാര്യ കാവ്യമാധവനും എത്തി.
ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്. ഇപ്പോള്‍ സാന്റാക്ലോസിന്റെ വേഷത്തിലുള്ള പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയും ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.