Saturday, 25th January 2025
January 25, 2025

ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടു പേര്‍ പിടിയില്‍

  • December 26, 2019 8:00 pm

  • 0

ബീഹാര്‍: ബീഹാറിലെ പുരുണിയയില്‍ ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 12നും 15 വയസിനിടയിലുള്ള കൗമാരക്കാരാണ് കേസിലെ പ്രതികള്‍. അയല്‍പ്പക്കത്തെ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അയല്‍ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടി രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം വെറ്റിലക്കടയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചുപ്രതികളിലൊരാള്‍ കുട്ടിയെ മറ്റ് രണ്ടുപേരോടൊപ്പം ബലാത്സംഗം ചെയ്തതായി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്.

നാട്ടുകാര്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കൂട്ട് പ്രതികളുടെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ രണ്ട് പ്രതികളെ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ മൂന്നാമത്തെ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.