Saturday, 25th January 2025
January 25, 2025

കണ്ണില്‍ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട് യുവതിയുടെ പ്രതികാരം ഇങ്ങനെ

  • December 26, 2019 7:00 pm

  • 0

ചെന്നൈ: നാല് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ച മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ചെന്നൈ വാഷര്‍മാന്‍‌പേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ എന്ന 59കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാലര വര്‍ഷം മുന്‍പ് കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തിയപ്പോള്‍ യുവതിയെ ശേഖര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം 4 വര്‍ഷത്തോളം തുടര്‍ന്നു.

എന്നാല്‍, ശേഷം യുവതി വിവാഹിതയായെങ്കിലും ഇയാള്‍ ശല്യം ചെയ്തു കൊണ്ടെ ഇരുന്നു. ഇതോടെയാണ് ശേഖറിനെ കൊല്ലാന്‍ യുവതിയെ പ്ലാന്‍ ഒരുക്കിയത്. ഇതിനായി യുവതി കൈവശം കരുതിയത് മൂര്‍ച്ഛയുള്ള കത്തിയും ഒരു പശയുമായിരുന്നു.

തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ക്രോസ് റോഡിനു സമീപം വിളിച്ച്‌ വരുത്തുകയായിരുന്നു. അല്‍പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. ശേഖര്‍ കണ്ണടച്ചതോടെ കണ്ണിന് മുകളില്‍ പശതേച്ച്‌ ഒട്ടിക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുള്ള സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.