Friday, 24th January 2025
January 24, 2025

സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു; നൂറ്റാണ്ടിലെ അവസാന വിസ്മയം കണ്ട് ജനങ്ങള്‍, പൂര്‍ണ്ണ വലയ സൂര്യഗ്രഹണം സാധ്യമായി

  • December 26, 2019 11:59 am

  • 0

തിരുവനന്തപുരം : നൂറ്റാണ്ടിലെ അവസാന വിസ്മയത്തിന് സാക്ഷ്യം വഹിച്ച്‌ ജനങ്ങള്‍. പൂര്‍ണ്ണ വലയ സൂര്യഗ്രഹണം സാധ്യമായി. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം വ്യക്തമായി കാണാനായത്.

രാവിലെ 8.04 മുതല്‍ 11.30 വരെ വലയ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിക്കാന്‍ സംസ്ഥാനത്ത് നിരവധി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം ചില സ്ഥലങ്ങളില്‍ മേഘാവൃതമായതിനെ തുടര്‍ന്ന് വ്യക്തമായി ദൃശ്യമായില്ലവയനാട് ജില്ലയിലെ ഗ്രഹണക്കാഴ്ച്ചകളെയാണ് മേഘങ്ങള്‍ ചതിച്ചത്. മുടല്‍മഞ്ഞും മഴമേഘങ്ങള്‍ മൂലവും ഇവിടെ ശരിക്കും ദൃശ്യമായില്ല.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. 2031ലാണ് ഇത്തരം ഒരു ദൃശ്യം വീണ്ടും കാണാന്‍ ആവുക.