ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്
December 24, 2019 2:44 pm
0
ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം . ഇരുപതോളം അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചത്. മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡല്‍ഹി കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുറത്തു കടക്കാന്‍ ഒരു വഴി മാത്രമുണ്ടായിരുന്നതും തീ അണയ്ക്കാനുള്ള ഉപകരണങ്ങള്‍ കെട്ടിടത്തില്‍ ഇല്ലാത്തതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.