മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് കിടിലന്‍ മറുപടി നല്‍കി താരം
December 24, 2019 8:00 pm
0
നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്‍റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെ തന്നെ ആദില്‍ മറുപടി നല്‍കി. കമന്റിന്റെ സ്ക്രീന്‍ഷോട്ടും താരം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ആദിലിന്റെ മറുപടി ഇങ്ങനെ;
എന്നെയും കുടുംബത്തെയും എന്‍റെ ഭാര്യയെയും കുറിച്ച് വളരെ മോശമായ ചില കമന്‍റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം കമന്റുകളോട് പ്രതികരിക്കണ്ടെന്നാണ് കരുതിയത്. ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം, ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമെ കാണാറുള്ളൂ. അതുകൊണ്ട് ഇത് രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണ്. ഒരു മുസ്ലിം ആയതുകൊണ്ട് എന്നെ ആരെങ്കിലും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ ഇല്ല. ഞാന്‍ എന്താണോ ഇതിനെ സ്നേഹിക്കുന്നയഥാര്‍ത്ഥ മനുഷ്യന്‍ ആണെങ്കില്‍ തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം.