ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് സഖ്യം; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും
December 24, 2019 10:00 am
0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെ.എം.എം, ആര്.ജെ.ഡി സഖ്യം 47 സീറ്റുകള്‍ നേടി ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലേക്ക്. ഇന്ന് തന്നെ ഹേമന്ത് സോറന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചേക്കും. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു.
30 സീറ്റുകള്‍ നേടിയ ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്.ജെ.ഡിക്ക് ഒരു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മികച്ച മുന്നേറ്റമാണിത്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനായി. അതേസമയം, ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. കഴിഞ്ഞ തവണ 37 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അധികാര നഷ്ട്ടത്തോടൊപ്പം പാര്‍ട്ടിയുടെ പ്രധാന വ്യക്തികളെല്ലാം നിയമസഭയ്ക്ക് പുറത്തായത് ബി.ജെ.പിക്ക് ഇരട്ടിപ്രഹരമായി. വിജയ പ്രതീക്ഷ വെച്ച് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വന്‍പ്രചാരണമാണ് ജാര്‍ഖണ്ഡില്‍ നടന്നത്.