Friday, 24th January 2025
January 24, 2025

ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം; ഒന്‍പത് മരണം

  • December 23, 2019 9:50 am

  • 0

ന്യൂഡല്‍ഹിവടക്കന്‍ ഡല്‍ഹി കിരാരിയില്‍ തീപ്പിടിത്തത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. പുലര്‍ച്ചെ 12.30ന് വസ്ത്ര ഗോഡൗണിലായിരുന്നു തീപ്പിടിത്തം. മുന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. പുറത്ത് കടക്കാന്‍ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല തീകെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടി.

പൊള്ളലേറ്റവരെ അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധ്യ ഡല്‍ഹിക്കടുത്ത് റാണി ഝാന്‍സി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗുനിര്‍മാണശാലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 43 തൊഴിലാളികള്‍ മരിച്ചിരുന്നു.. നിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്ന നാലുനിലക്കെട്ടിടത്തില്‍ നൂറ്റമ്ബതോളം തൊഴിലാളികളുണ്ടായിരുന്നു. രാവിലെ അഞ്ചിന് തീപ്പിടിത്തമുണ്ടാകുമ്ബോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു.

ഒരാഴ്ചക്കിടെ ഡല്‍ഹിയില്‍ഉണ്ടാകുന്ന രണ്ടാമത്തെ തീപ്പിടിത്തമാണിത്.