മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് സിദ്ദരാമയ്യക്ക് നോട്ടീസ്
December 21, 2019 2:09 pm
0
മംഗളൂരു : കര്‍ഫ്യു നിലനില്‍ക്കുന്ന മംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് വിലക്ക്. സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധവുമായി നിരവധി പ്രകടനങ്ങളാണ് മംഗളൂരുവില്‍ നടന്നത്. പ്രതിഷേധത്തിനിടയില്‍ പൊലീസ് വെടിവെപ്പും സംഘര്‍ഷവുമുണ്ടായിരുന്നു. ഈ അവസ്ഥയില്‍ സിദ്ധരാമയ്യ മംഗളൂരുവില്‍ എത്തിയാല്‍ സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാകും എന്നാണ് നോട്ടീസില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
മംഗളൂരുവിലേക്ക് സന്ദര്‍ശനം നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ. യെദ്യൂരപ്പ ഇന്ന് എത്തുന്നതിനാല്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പൊലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവധി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.