മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
December 20, 2019 4:50 pm
0
മംഗളൂരു: കര്‍ണാടക പോലീസ് കസ്റ്റഡിയിലായിരുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു.
മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് വാഹനത്തിലാണ് അതിര്‍ത്തിയിലെ തലപ്പാടിയില്‍ എത്തിച്ചത്. അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലീസ് തിരകെ നല്‍കിയില്ല.
ഇന്ന് രാവിലെയാണ് മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൗരത്വ ഭേഗഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒപ്പം മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
കേരളത്തില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടുനല്‍കാന്‍ കര്‍ണാടക പോലീസ് കൂട്ടാക്കിയില്ലായിരുന്നു.
യാതൊരു കാരണവും കൂടാതെ, 8 മണിക്കൂര്‍ പോലീസ് കാസ്റ്റഡിയില്‍ വച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ല എന്നും പരാതി ഉയരുന്നു.