സംഘര്‍ഷത്തിനിടെ ദേശിയഗാനം ആലപിച്ച് പൊലീസ്, ഏറ്റുപാടി പ്രതിഷേധക്കാര്‍ വൈറലായി വീഡിയോ
December 20, 2019 3:50 pm
0
ബംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. പല സ്ഥലങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വെടിവെപ്പും, ടിയര്‍ ഗ്യാസും, ലാത്തി ചാര്‍ജുമെല്ലാം പ്രയോഗിച്ചു. ഇതിനിടെ വ്യത്യസ്തമായ രീതിയില്‍ സമരക്കാരെ നേരിടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം സമാധാന പരമായി പിരിഞ്ഞു പോവാന്‍ സമരക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ് മുതിര്‍ന്ന ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്‍.
പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ നിരോധന ഉത്തരവുകള്‍ ലംഘിച്ച് ബംഗളൂരില്‍ തെരുവിലിറങ്ങിയിരുന്നു. നൂറ് കണക്കിന് പ്രതിഷേധക്കാര്‍ തടവിലാക്കപ്പെട്ടു. ചരിത്രകാരന്‍ രാംചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവരെ അറസ്റ്ര് ചെയ്തു. ഇതിനിടെ ബംഗളൂരു ഡി.സി.പി ചേതന്‍ സിംഗ് റാത്തോറിന്റെ പോസ്റ്റും വൈറലായിരുന്നു. ‘പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങള്‍ ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമാവുമ്ബോള്‍, ആള്‍ക്കൂട്ടത്തിന്റെ മാനസികാവസ്ഥയില്‍ നിന്നും നിങ്ങള്‍ വ്യതിചലിക്കും. ആ മാനസികാവസ്ഥയില്‍ കുറച്ച് പേര്‍ നിങ്ങളുടെ ഇടയില്‍ ഒളിച്ചിരിപ്പുണ്ട്. അത്തരം വ്യക്തികള്‍ സമരം മുതലെടുക്കുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും മര്‍ദ്ദനമേല്‍ക്കും‘ എന്നും അദ്ദേഹം കുറിച്ചു.. ഇത് കൂടാതെ, ദേശീയ ഗാനം പാടി തങ്ങള്‍ക്കൊപ്പം ചേരാന്‍ ഡള്‍ഹി പൊലീസിനോട് ആഹ്വാനം ചെയ്യുന്ന സമരക്കാരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു..