നട്ടെല്ലുള്ള നടി, പ്രതികരണം ഫേസ്ബുക്കില്‍ മാത്രമല്ല: പാര്‍വതിയും ജനത്തിനൊപ്പം തെരുവില്‍
December 20, 2019 10:58 am
0
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്.
മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈ ഗ്രാന്റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്.
സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സോഷ്യല്‍മീഡിയയിലെ പ്രതികരണത്തില്‍ മാത്രമൊതുങ്ങാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുമായെത്തിയ നിരവധി താരങ്ങളും സംവിധായകരും മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി.
ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി.