Friday, 24th January 2025
January 24, 2025

നിര്‍ഭയ കേസ്; പ്രായപൂര്‍ത്തിയായില്ലെന്ന പ്രതിയുടെ ഹരജിയില്‍ ഇന്ന് തന്നെ വാദം

  • December 19, 2019 1:50 pm

  • 0

ന്യൂഡല്‍ഹി: ‘നിര്‍ഭയകൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ഇന്നുതന്നെ വാദം കേള്‍ക്കും. ഹരജി ജനുവരി 24ന് പരിഗണിക്കാനായി മാറ്റിയ കോടതി മിനിറ്റുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയും ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളാണ് പവന്‍ കുമാര്‍ ഗുപ്ത.

2012ല്‍ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതി‍യുടെ വാദം. അതിനാല്‍, തനിക്കെതിരായ കുറ്റം ജുവനൈല്‍ നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

കോടതി വാദം പരിഗണിക്കുന്നത് ജനുവരി 24ലേക്ക് മാറ്റിയിരുന്നു. എന്നാല്‍, നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ്, ഇന്ന് തന്നെ ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചത്.

നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ സിങ്ങിന്‍റെ പുനപരിശോധനാ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കേസില്‍ പവന്‍ ഗുപ്ത, വിനയ് കുമാര്‍, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, റാം സിങ് എന്നീ അഞ്ച് പ്രതികളെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ആറാമനായ പ്രായപൂര്‍ത്തി‍യാകാത്ത വ്യക്തിയെ മൂന്ന് വര്‍ഷത്തിന് ശേഷം വിട്ടയച്ചിരുന്നു. പ്രതികളിലൊരാളായ റാം സിങ് ജയിലിനകത്ത് തൂങ്ങി മരിച്ചിരുന്നു.