Friday, 24th January 2025
January 24, 2025

പൗരത്വ ഭേദഗതി നിയമം; കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • December 19, 2019 9:48 am

  • 0

ബംഗളൂരു: കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുകയാണ്. അതേസമയം, ബംഗളൂരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം തമിഴ്‌നാട്ടില്‍ വ്യാപകമാകുകയാണ്.