ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
December 18, 2019 5:40 pm
0
ഹരിയാന : ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെ അധ്യാപകനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കുട്ടികള്‍ വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനിതാ യാദവ് പറഞ്ഞു.
ചിലര്‍ ലബോറട്ടറിയില്‍ വെച്ചും, മറ്റു ചിലര്‍ സ്‌കൂള്‍ പരിസരത്തുവെച്ചുമാണ് പീഡനത്തിന് ഇരയായത്. സിസിടിവി ഇല്ലാത്ത ഭാഗങ്ങളില്‍ വെച്ചാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നും സുനിത യാദവ് പറഞ്ഞു.