ആട്ടിറച്ചി വിളമ്ബുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു
December 18, 2019 7:50 pm
0
മുംബൈ: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. ആട്ടിറച്ചി വിളമ്ബിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്.
നവി മുംബൈയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നത്. സംഭവ ദിവസം ഭര്‍ത്താവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യ അല്‍പ്പം ആട്ടിറച്ചി വിളമ്ബിയെന്നാരോപിച്ച് മാരുതി ഭാര്യയെ ശകാരിച്ചു. എന്നിട്ടും കലിപ്പ് തീരാതെ വന്നതോടെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. കുലിപ്പണിക്കാരനായ മാരുതിക്കും പല്ലവിക്കും നാല് കുട്ടികളാണ് ഉള്ളത്.