ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസ് യുവാവ് പിടിയില്‍
December 17, 2019 5:36 pm
0
ബെംഗളൂരു : പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്ബനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ ലിംഗരാജപുരം സ്വദേശി തമീം കൗസറിനെയാണ് പിടികൂടിയത്.
ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണ്‍ ആയ വണ്‍ പ്ലസ് 7 മോഡല്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ശേഷം മൊബൈല്‍ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ശേഷം വീണ്ടും കൂടുതല്‍ വിലയുള്ള മോഡല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും തനിക്ക് ബേസിക് മോഡലായ ഫോണ്‍ ആണ് ലഭിച്ചതെന്നും അതിന്റെയും പണം തിരികെ വേണമെന്നാവശ്യപ്പെട്ടു.
ഐ ഫോണ്‍ 11 മോഡല്‍ ഓര്‍ഡര്‍ ചെയ്ത ഇയാള്‍ വീണ്ടും തനിക്ക് ബേസിക് മോഡലാണ് ലഭിച്ചതെന്നും പണം റീഫണ്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടതോടെ മൊബൈല്‍ ഡെലിവറി ചെയ്തതിന്റെ മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച കമ്ബനി അധികൃതര്‍ തട്ടിപ്പ് മനസ്സിലാക്കി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കെജി ഹള്ളി പോലീസ് കേസെടുക്കുകയും ഇയാള്‍ പിടിയിലാവുകയുമായിരുന്നു. രണ്ടു മൊബൈലുകള്‍ക്കുമായി റീഫണ്ട് ആവശ്യപ്പെട്ട് ഇയാള്‍ 74,998 രൂപ കൈപ്പറ്റിയതായും ആദ്യം വാങ്ങിയ രണ്ടു മൊബൈലുകളും ഒ എല്‍ എക്സില്‍ വിറ്റതായും പോലീസ് അറിയിച്ചു.