ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം: പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
December 17, 2019 5:50 pm
0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജാമിയ സര്‍വകലാശാലയില്‍ ഉണ്ടായ പൊലീസ് അതിക്രമമാണ് ജനങ്ങളെ പ്രലോഭിപ്പിച്ചത്.
സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടതായും ബസുകള്‍ക്ക് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനമായി പ്രകടനം നടത്തുകയായിരുന്ന തങ്ങള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ജനങ്ങള്‍ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡി.എം.ആര്‍.സി അറിയിച്ചു.