Friday, 24th January 2025
January 24, 2025

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ പെണ്‍വാണിഭം ; ദില്ലിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തു നിന്നും ആഫ്രിക്കന്‍ യുവതികളെ എത്തിച്ച്‌ വില്‍പ്പന നടത്തുന്നു ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

  • December 17, 2019 6:50 pm

  • 0

ഡല്‍ഹി : രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യാന്തര മാധ്യമമായ ബിബിസിയാണ് ന്യൂഡല്‍ഹിയിലെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്.

കെനിയയില്‍ മകളെ സംരക്ഷിക്കുന്നതിനു പണമുണ്ടാക്കാനുള്ള സാധ്യതകള്‍ ഇല്ലാതായതിനാലാണ് ഗ്രേസ് എന്ന യുവതി ഒരു ഏജന്റ് വഴി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്കും ഒഴിവുണ്ടെന്ന വാട്സാപ് പോസ്റ്റിനു മറുപടി നല്‍കിയതാണു സംഭവങ്ങളുടെ തുടക്കമെന്നാണ് അവര്‍ പറയുന്നത്.

നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് ഇന്ത്യയിലേക്കു പോകാന്‍ തീരുമാനിച്ചു. ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറഞ്ഞു.

സൗത്ത് ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളില്‍ കുറഞ്ഞത് 15 കിച്ചനുകളെങ്കിലും പ്രവര്‍ത്തിക്കുന്നതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവിടങ്ങളിലെല്ലാം ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത് ആഫ്രിക്കന്‍ സ്ത്രീകളാണ്.

ഒളിക്യാമറ വച്ച്‌ ബിബിസി തുഗ്ലക്കാബാദില്‍നിന്നു പകര്‍ത്തിയ വിഡിയോയില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള്‍ എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. ആഫ്രിക്കക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതാവായിരുന്നു എഡി. വിദേശരാജ്യങ്ങളില്‍ നൈജീരിയന്‍ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യം. സംഘടനയുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്നവും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഇന്ത്യയിലെ നൈജീരിയന്‍ എംബസിയും പ്രതികരിച്ചു.