Friday, 24th January 2025
January 24, 2025

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍!! ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

  • December 17, 2019 10:50 am

  • 0

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ ആക്രമ സംഭവങ്ങളില്‍ 10 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ അല്ല മറിച്ച്‌ ജാമിയയിലെ പ്രദേശവാസികളാണ് അറസ്റ്റിലായത് എന്നാണ് വിവരം.

പ്രതിഷേധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമികളെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികള്‍ ക്രമിനില്‍ പശ്ചാത്തലം ഉള്ളവരാണെന്നും ദില്ലി പോലീസ് പറഞ്ഞു. സംഭവത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആരും തന്നെ അറസ്റ്റിലായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായവര്‍ പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറി അക്രമം അഴിച്ചുവിട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്ഇവരാണ് പൊതുമുതല്‍ നശിപ്പിച്ചതെന്നും ദില്ലി പോലീസ് വക്താവ് എംഎസ് രാന്ധവ പറഞ്ഞു. പ്രതികളെ ഉടനെ ക്രൈംബ്രാഞ്ചിനെ കൈമാറുമെന്നും റാന്ധവ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ടാണ് ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും ചില പ്രദേശവാസികളും ചേര്‍ന്ന് പീസ് മാര്‍ച്ച്‌ എന്ന പേരില്‍ ദില്ലിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. എന്നാല്‍ മാര്‍ച്ചിനെ പോലീസ് എതിര്‍ത്തത് സംഘര്‍ഷത്തിന് വഴിവെയ്ക്കുകയായിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളല്ല അക്രമം നടത്തിയതെന്നും സമാധാനപരമായി നടന്ന പ്രതിഷേധ സമരത്തിനിടെ പുറത്തുനിന്നുള്ള ചിലര്‍ നുഴഞ്ഞുകയറുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.