ഡിസംബര്‍ 31ന് മുന്‍പ് ആധാര്‍- പാന്‍ ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്
December 16, 2019 5:42 pm
0
ഡല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ആധാര്‍– പാന്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ് രംഗത്ത് . ‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ 2019 ഡിസംബര്‍ 31 ന് മുമ്ബ് പൂര്‍ത്തിയാക്കുക‘ എന്ന് വകുപ്പധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു . സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്ബാണ് ഇത്തരത്തിലൊരു സന്ദേശം ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് .
നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് (സിബിഡിടി) ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.