ജാമിയാ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടത്തിയത് പൊലീസ്; ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി ഡെല്‍ഹി ഉപമുഖ്യമന്ത്രി
December 16, 2019 12:50 pm
0
ന്യൂഡെല്‍ഹി: ( 16.12.2019) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ബസ് കത്തിച്ചത് പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡെല്‍ഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. ജാമിയാ മിലിയാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം അഴിച്ചുവിട്ടത് പൊലീസാണെന്ന ഗുരുതര ആരോപണവുമായാണ് സിസോദിയ രംഗത്ത് വന്നിരിക്കുന്നത്.
സര്‍വകലാശാലയില്‍ അക്രമത്തിന്റെ ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഞായറാഴ്ച്ച വൈകുന്നേരവും നടന്ന പ്രതിഷേധത്തിനിടയില്‍ പത്തോളം വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. സമാധാനപരമായി പ്രതിഷേധം നടന്ന ക്യാമ്ബസ്സിനുള്ളിലേക്ക് പൊലീസ് അതിക്രമിച്ച് കടക്കുകയായിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ഡെല്‍ഹി പൊലീസ് പറയുന്നത്. പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളില്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസിന്റെ മറു പ്രതികരണം.