ഫ്‌ലിപ്കാര്‍ട്ടില്‍ മോട്ടോ-ലെനോവോ ഡെയ്സ് ; രണ്ട് ബ്രാന്‍ഡുകളും വമ്ബിച്ച വിലക്കുറവില്‍
December 14, 2019 5:50 pm
0
മോട്ടറോള, ലെനോവോ എന്നീ രണ്ട് ബ്രാന്‍ഡുകളും ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട് മോട്ടോ–ലെനോവോ ഡെയ്സ് അവതരിപ്പിക്കുന്നു. ഇന്നലെ ആരംഭിച്ച ഈ സെയില്‍ ഡിസംബര്‍ 17 വരെയാണ് നടക്കുന്നത്.
ഈ വില്‍പ്പന സമയത്ത്, ഉപയോക്താക്കള്‍ക്ക് മോട്ടോ ഇ 6, മോട്ടോ വണ്‍ സീരീസ്, മോട്ടോ ജി 7, മോട്ടോ ജി 8 പ്ലസ്, ലെനോവോ കെ 10 പ്ലസ്, കെ 10 നോട്ട് തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇളവ് ലഭിക്കും.
രാജ്യത്തെ ലെനോവോ, മോട്ടറോള സ്മാര്‍ട്‌ഫോണുകളിലെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ഈ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. ഫ്ലിപ്പ്കാര്‍ട്ടിലെ മോട്ടോ–ലെനോവോ ദിവസങ്ങളില്‍ മോട്ടറോള വണ്‍ മാക്രോ 9,999 രൂപയ്ക്കും വണ്‍ ആക്ഷന് 10,999 രൂപയ്ക്കും കിഴിവ് ലഭിക്കുന്നു. 128 ജിബി സ്റ്റോറേജുള്ള മോട്ടറോള വണ്‍ വിഷന്‍ 14,999 രൂപയ്ക്ക് ലഭ്യമാകും.
ലെനോവോ കെ 10 നോട്ട്, ലെനോവോ കെ 10 പ്ലസ് എന്നിവയ്ക്കും ഇളവ് ലഭ്യമാകും. 5,000 രൂപ കിഴിവോടെ ലെനോവോ കെ 10 പ്ലസ് ലഭ്യമാണ്. കെ 10 നോട്ടിന് 7,000 രൂപ കിഴിവുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ലെനോവോ കെ 10 പ്ലസ് 8,999 രൂപയ്ക്ക് ലഭ്യമാണ്. 6 ജിബി വരെ റാം ഉള്ള കെ 10 നോട്ട് 9,999 രൂപയ്ക്ക് ലഭ്യമാണ്.