Friday, 24th January 2025
January 24, 2025

ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വ്യാജ ഐഫോണ്‍!

  • December 14, 2019 2:50 pm

  • 0

ബംഗളൂരു: ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളൂരു സ്വദേശിക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്.

ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജ ഫോണാണെന്ന് മനസ്സിലായത്.

ബംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുശ്വയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് ഓര്‍ഡര്‍ നല്‍കിയത്ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്മെന്റും അദ്ദേഹം നടത്തി. എന്നാല്‍, ഒടുവില്‍ ലഭിച്ചത് ഐഫോണ്‍ 11 പ്രോ ആയിരുന്നില്ലെന്നു മാത്രം. ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഒറ്റനോട്ടത്തില്‍, കുശ്വ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 11 പ്രോ പോലെ തോന്നുമെങ്കിലും വേഗത്തില്‍ വ്യത്യാസം കണ്ടെത്താനാകും. ഫോണില്‍ ക്യാമറ ലെന്‍സുകളും മുഴുവന്‍ പിന്‍ ക്യാമറ മൊഡ്യൂളും സില്‍വര്‍ ലൈനിംഗും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഐഫോണ്‍ 11 പ്രോയിലെ പിന്‍ ക്യാമറ മൊഡ്യൂള്‍ പിന്നോട്ട് കൂടിച്ചേര്‍ന്ന് ഒരൊറ്റ യൂണിറ്റ് പോലെ കാണപ്പെടുന്നതിനു സമാനമായിരുന്നു വ്യാജനും.

വ്യാജ ഫോണ്‍ ലഭിച്ചുവെന്ന് മാത്രമല്ല, ഇത് ഐഒഎസില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എഞ്ചിനീയര്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഇതിനൊപ്പം കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂപ്പ് ഉല്‍പ്പന്നം ലഭിച്ചയുടനെ അദ്ദേഹം ഇക്കാര്യം സംബന്ധിച്ച്‌ ഫ്‌ലിപ്കാര്‍ടുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണ്‍ ഉടന്‍ മാറ്റിസ്ഥാപിക്കുമെന്ന് കമ്ബനി ഉറപ്പും നല്‍കി.