മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
December 14, 2019 1:50 pm
0
ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷഹദാരയിലെ ജിടിബി എന്‍ക്ലേവ് പ്രദേശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന് വാങ്ങി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കടുത്ത പനിയും ചുമയും കാരണം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കല്‍ സ്റ്റേറില്‍ പോയത്. എന്നാല്‍ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കല്‍ സ്റ്റോറില്‍ എത്തി. തുടര്‍ന്ന്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കി.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ ജിടിബി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ന്മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.