Friday, 24th January 2025
January 24, 2025

മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടികളെ വിറ്റ മുത്തശ്ശി അറസ്റ്റില്‍

  • December 14, 2019 10:59 am

  • 0

ചെന്നൈ: മകന്റെ ചികിത്സാ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിലേക്കായി പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടികളെ ഇരുപതിനായിരം രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. വിജയലക്ഷ്മി എന്ന സ്ത്രീയാണ് തന്റെ പതിമൂന്നും പതിനാലും വയസ്സുള്ള കൊച്ചുമക്കളെ പണത്തിനായി വിറ്റത്.

കഴിഞ്ഞ നവംബര്‍ 20നാണ് കുട്ടികളെ കാണാതായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്ക് 10,000 രൂപവീതം വാങ്ങിയായിരുന്നു വില്‍പന നടത്തിയത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.