Friday, 24th January 2025
January 24, 2025

പോണ്‍ സെെറ്റുകള്‍ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാര്‍: പിന്‍വാതില്‍ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങള്‍

  • December 13, 2019 6:50 pm

  • 0

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് സര്‍ക്കാരും സമ്മതിച്ചിട്ടുള്ളതുമാണ്. ഒരു വര്‍ഷം മുന്‍പാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2018 ഒക്‌ടോബര്‍ മുതല്‍. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റുകള്‍ കാണാന്‍ മറ്റ് വഴികള്‍ തേടി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ 405 ശതമാനം വര്‍ധിച്ച്‌ 5.7 കോടിയായി. അതായത് ഇത്രയും പേര്‍ അനധികൃതമായി പോണ്‍ വെബ്സൈറ്റുകള്‍ കാണാന്‍ വിപിഎന്‍ ഉപയോഗിക്കുന്നുവെന്ന് ചുരുക്കംഇക്കഴിഞ്ഞ നവംബര്‍ 25 ന് ശേഷമാണ് റിപ്പോര്‍ട്ടുകളെ കുറിച്ച്‌ പഠനം നടത്തിയത്.

ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഈ കണക്കെടുപ്പ് നടത്തിയത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ 857 അശ്ലീല സൈറ്റുകള്‍ (പോര്‍ണ്‍ഹബ് ഉള്‍പ്പെടെ) നിരോധിക്കുകയും അവയുടെ ഉള്ളടക്കത്തെ അധാര്‍മികവും നീചവും എന്ന് തരംതിരിക്കുകയും ചെയ്തു. ഈ സൈറ്റുകളില്‍ പോസ്റ്റുചെയ്ത ഉള്ളടക്കം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2) ല്‍ നല്‍കിയിരിക്കുന്ന ധാര്‍മ്മികതയ്ക്കും മാന്യതയ്ക്കുംഎതിരാണെന്ന് അത് അവകാശപ്പെട്ടു

പോണ്‍ഹബ്, എക്സ് വിഡിയോസ് എന്നിവയുള്‍പ്പെടെ 827 അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ശുപാര്‍ശയുണ്ടായിരുന്നു. വിലക്കിനെതിരെ അശ്ലീല വെബ്സൈറ്റുകള്‍‌ തുടക്കത്തില്‍‌ പ്രതിഷേധം നടത്തിയിരുന്നു. നിരോധനം പ്രാബല്യത്തില്‍ വന്ന ശേഷം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, മറ്റ് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് പോണ്‍ സൈറ്റുകള്‍ ആക്‌സസ്സുചെയ്യാനാകില്ല

. ഒരു വ്യക്തിയുടെ ഐഡന്‍റിറ്റിയും, ലോക്കേഷനും മറച്ചുപിടിച്ച്‌ തീര്‍ത്തും എന്‍ക്രിപ്റ്റായി വിലക്കുകള്‍ മറികടന്ന് സെര്‍വറില്‍ എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനമാണ് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) എന്ന് പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാറും മറ്റും ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മറികടക്കാന്‍ വിപിഎന്‍ ഉപയോഗിച്ച്‌ വരുന്നു. വിപിഎനുകള്‍ ഉപയോക്താക്കളെ അവരുടെ സ്ഥാനം മറയ്ക്കാനും ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നു.

2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍ പ്രതിമാസ മൊബൈല്‍ വിപിഎന്‍ ഡൗണ്‍ലോഡുകള്‍ ശരാശരി 66 ശതമാനം വര്‍ധിച്ചതായി ടോപ്പ് 10 വിപിഎന്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിയ ഉടന്‍ തന്നെ ഇന്ത്യയില്‍ വിപിഎന്നിനായുള്ള ഗൂഗിള്‍ തിരച്ചിലുകള്‍ ഉയര്‍ന്നു. അവ പതിവിലും ഉയര്‍ന്ന നിലയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ ഇന്ത്യയില്‍ നിന്നുള്ള വിപിഎന്‍ തിരച്ചിലുകള്‍ വര്‍ധിച്ചു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും സൗജന്യ വിപിഎന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അവ ഫലത്തില്‍ സൗജന്യമല്ല. അവര്‍ പലപ്പോഴും ഉപയോക്തൃ ഡേറ്റ വില്‍ക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു. പെയ്ഡ് വിപിഎന്‍ സേവനങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ പരിമിതമാണ്.

എന്നാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ വിപിഎന്‍ ഉപയോഗത്തിലുണ്ടായ വലിയ വര്‍ദ്ധനവ് എന്നത് പോണ്‍ നിരോധനവുമായി ബന്ധപ്പെട്ടതാണ് എന്ന് ക്വാര്‍ട്സ്.കോം വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് 827 പോണ്‍ സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. ആദ്യഘട്ടത്തില്‍ മിറര്‍ യുആര്‍എല്ലുകളും മറ്റും ഇറക്കി പോണ്‍ കമ്ബനികള്‍ ഇതിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ കടുത്ത നടപടികള്‍ തുടരുകയായിരുന്നു. ടെലികോം കമ്ബനികള്‍ തന്നെ മിറര്‍ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നു.

2018 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ തന്നെ ഇന്ത്യയിലെ വിപിഎന്‍ ഉപയോഗം 66 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപിഎന്‍ സംബന്ധിച്ച ഗൂഗിള്‍ തിരച്ചിലുകള്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം കുത്തനെ ഉയര്‍ന്നുവെന്നാണ് ഗൂഗിള്‍ ട്രെന്‍റിലെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. ഏപ്രില്‍ മെയ് മാസത്തില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ഇന്ത്യന്‍ ഇലക്‌ഷന്‍സ്എന്ന സെര്‍ച്ച്‌ വാക്കിനെക്കാള്‍ വിപിഎന്‍ എന്ന വാക്ക് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തേടിയെന്നാണ് ക്വാര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത്. പ്രധാനമായും ഇന്ത്യക്കാര്‍ സൗജന്യമായി ലഭിക്കുന്ന വിപിഎന്‍ സേവനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സൗജന്യ വിപിഎനുകള്‍ വിചാരിക്കും പോലെ സൗജന്യമല്ലെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.