Friday, 24th January 2025
January 24, 2025

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

  • December 13, 2019 1:50 pm

  • 0

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് സൂചന. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. കേസ് ഈ മാസം 18 ന് കോടതി വീണ്ടും പരിഗണിക്കും.

പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രതികളെ തൂക്കിലേറ്റുന്ന തിഹാര്‍ ജയിലിന്‍റെ മരാമത്ത് പണികള്‍ ഇതിനിടെ പൂര്‍ത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്‍റെ ഡമ്മി ട്രയല്‍ നടത്തിയതായും റിപ്പോ‍ര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായി.

അതേസമയം വിധി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞുകേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 17 ന് പരിഗണിക്കും. മറ്റു മൂന്ന് പ്രതികളും സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ 2018 ജൂലായില്‍ തള്ളിയിരുന്നു.